photo

വൈപ്പിൻ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുഴുപ്പിള്ളി ഗാന്ധിവിചാരവേദിയുടെ ആഭിമുഖ്യത്തിൽ പുത്തൻ പാടശേഖരത്തിന്റെ വരമ്പുകളിൽ കണ്ടൽ തൈകൾ നട്ടു. യൂത്ത്‌കോൺഗ്രസ് ദേശീയ കോഡിനേറ്റർ ദീപക് ജോയ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.എൻ.നിജിമോൻ, എൻ.എം.രാഘവൻ, കെ.എം.പ്രസൂൺ, പി.എം.മാർഷൽ, വിനു ബാഹുലേയൻ, മോബിൻ സജിത്ത്, അക്ഷയ് ബാബു എന്നിവർ പങ്കെടുത്തു.