block
വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം ബെന്നി ബെഹനാൻ എം.പിയും അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയും ചേർന്ന് വൃക്ഷത്തൈ നട്ട് നിർവഹിക്കുന്നു

കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം ബെന്നി ബെഹനാൻ എം.പിയും അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എയും ചേർന്ന് വൃക്ഷത്തൈ നട്ട് നിർവഹിച്ചു.

ഇതോടനുബന്ധിച്ച് ഒരു കോടി വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനവും നടന്നു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അനു അച്ചു, സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.ആർ.വിശ്വപ്പൻ, ജൂബിൾ ജോർജ്, രാജമ്മ രാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.ആർ.പ്രകാശൻ, ടി.പി. വർഗീസ്, സോണിയ മുരുകേശൻ, ജില്ലാ അസിസ്റ്റന്റ് കൃഷി ഓഫീസർ മിനി എം. പിള്ള, ബി.ഡി.ഒ രാജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.