കൂത്താട്ടുകുളം: പരിസ്ഥിതി വാരാചരണ ദിനത്തോടനുബന്ധിച്ച് എ.ഐ.ടി.യു.സി കൂത്താട്ടുകുളം മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെള്ളയ്ക്കപ്പടി ജേക്കബ് ഫിലിപ്പ് സ്മാരക വളപ്പിൽ ഫലവൃക്ഷത്തൈകൾ നട്ടു. ഉദ്ഘാടനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.എസ്.രാജൻ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, മണ്ഡലം ജോ.സെക്രട്ടറി ബിനീഷ്.കെ.തുളസിദാസ്, ബിജോ പൗലോസ്, ബാബു വർഗീസ് എന്നിവർ പങ്കെടുത്തു.