കൊച്ചി: മേഘസന്ദേശം എഴുതിയ മഹാകവി കാളിദാസൻ പ്രകൃതിയുടെ കവിയാണെന്ന് സാഹിത്യകാരൻ പ്രൊഫ.എം.കെ.സാനു പറഞ്ഞു. കാളിദാസനെ പോലെ പ്രകൃതിയെ സ്‌നേഹിച്ച മറ്റൊരു വ്യക്തി ലോകത്തിൽ ഇല്ലെന്നും ജീവനില്ലാത്ത ഒന്നിന് പോലും ജീവൻ നൽകി അതിന്റെ ഹൃദയസ്പന്ദനം ആവിഷ്‌ക്കരിച്ച കവിയാണ് കാളിദാസൻ. ലോകപരിസ്ഥിതി ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. എറണാകുളത്തെ മഹാകവി കാളിദാസ സാംസ്‌ക്കാരിക വേദിയുടെ പ്രവർത്തകരായ പി.രാമചന്ദ്രൻ, സി.ഐ.സി.സി ജയച്ചന്ദ്രൻ, സി.ജി.രാജഗോപാൽ എന്നിവർക്ക് പ്രൊഫ. എം.കെ. സാനു മാവിൻ തൈകൾ നൽകി.