പെരുമ്പാവൂർ: ദളിത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും വെങ്ങോല പഞ്ചായത്തിലെ മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന തോപ്പിൽ വീട്ടിൽ കെ.എം. കടുത്ത (84) നിര്യാതനായി. നിസ്വാർത്ഥ പൊതുപ്രവർത്തനത്തിന് ഉത്തമ മാതൃകയായിരുന്നു തികഞ്ഞ ഗാന്ധിയൻ കൂടിയായിരുന്ന കെ.എം.കടുത്ത. ഭാര്യ: അന്നക്കുഞ്ഞ്. മക്കൾ: സുജാത വേലായുധൻ (ജെ.എൻ.വി., കണ്ണൂർ), രേഖ സുകുമാരൻ (സിവിൽ സപ്‌ളൈസ് കോർപ്പറേഷൻ, എറണാകുളം), സുരേഷ് (മസ്ടെക്, കൊച്ചി), സുഭാഷ്, സുധീഷ്. മരുമക്കൾ: വേലായുധൻ, സുകുമാരൻ, ബിജി, സുരേഷ്, സുനിത സുഭാഷ്.