കൊച്ചി: ഹോർട്ടി കൾച്ചർ തെറാപ്പിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾകളുടെ വീട്ടിൽ അടുക്കളത്തോട്ടം പദ്ധതിക്ക് കോതമംഗലം മണ്ഡലത്തിൽ തുടക്കം കുറിച്ചു.പരസ്ഥിതി ദിനത്തിൽ സമഗ്രശിക്ഷ കേരളം കോതമംഗലം ബി.ആർ.സിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിച്ചത്. കൃഷിഭവനുകളുടെയും സന്നദ്ധസംഘടനകളുടെ സഹായത്തോടെ മറ്റു കുട്ടികളുടെ വീടുകളിലേക്കും അടുക്കളത്തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനം വ്യാപിപ്പിക്കും.

പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദാ സലിം ടാബുകൾ വിതരണം ചെയ്തു. നെല്ലിക്കുഴി കൃഷി ഓഫീസർ ജിജി ജോബ് പരിസ്ഥിതിദിന സന്ദേശം നൽകി. അസിസ്റ്റന്റ് അഗ്രികൾച്ചറൽ ഓഫീസർ പി.എസ്. റഷീദ്, സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റിസ റാണി, ബി.ആർ.സി. കോ-ഓർഡിനേറ്റർ പി. ജ്യോതിഷ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സിജു ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.