ആലപ്പുഴ : ആയിരത്തോളം നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിലായി. എറണാകുളം ഇടപ്പള്ളി സ്വദേശി മുജീബ്, ആലുവ സ്വദേശി പ്രമോദ് എന്നിവരാണ് ലഹരി വിരുദ്ധ സ്‌ക്വാഡും നോർത്ത് പൊലീസും നടത്തിയ പരിശോധനയിൽ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നും പുകയില ഉത്പന്നങ്ങൾ ആലപ്പുഴ, ഹരിപ്പാട് ഭാഗങ്ങളിലേക്ക് കാറിൽ കൊണ്ടുപോവുകയായിരുന്ന പ്രതികളെ കലവൂരിൽ കാത്തുനിന്ന പൊലീസ് പിന്തുടരുകയും കൊമ്മാടി ഭാഗത്തുവച്ചു പിടികൂടുകയായിരുന്നു.
ഇവരിൽനിന്ന് 1000ത്തോളം പാക്കറ്റ് ഹാൻസും കൂളും പിടിച്ചെടുത്തു. മുജീബ് സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്. ആലപ്പുഴ നോർത്ത് എസ്.ഐ റിജിൻ തോമസിന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജാക്സൺ, എസ്.സി.പി.ഒ ഉല്ലാസ്, സി.പി.ഒമാരായ എൻ.എസ്.വിഷ്ണു, വി.കെ.ബിനുമോൻ, വികാസ് ആന്റണി, ശ്യാം, സാഗർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.