lakshadweep

കൊച്ചി: ലക്ഷദ്വീപ് ജനതയ്ക്ക് എെക്യദാർഢ്യം പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ കോലം കത്തിക്കാൻ ശ്രമിച്ച മാവോയിസ്റ്റ് നേതാക്കളായ മണ്ണൂർ അജയനെയും റഷീദ് ഞാറ്റുവേലയെയും കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.45ന് കീഴില്ലം ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലായിരുന്നു സംഭവം. രണ്ടുപേർ മാത്രം ചേർന്നായിരുന്നു സമരം. കോലം കത്തിക്കാൻ പൊലീസ് സമ്മതിച്ചില്ല. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.