
തൃപ്പൂണിത്തുറ: ലോക പരിസ്ഥിതി ദിനത്തിൽ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയുടെ ഇരുമ്പനം യൂണിറ്റിൽ 101 ഫലവൃക്ഷങ്ങൾ നട്ടു. നല്ല നാളെക്കായി നല്ല പ്രകൃതി എന്ന ലക്ഷ്യത്തോടെയാണ് കമ്പനിയുടെ 48 ഏക്കർ സ്ഥലത്ത് വൃക്ഷത്തൈക്കൾ നട്ടത്.മാനേജിംഗ് ഡയറക്ടർ പ്രസാദ് മാത്യു ഉദ്ഘാടനം ചെയ്തു. കമ്പനിയുടെ തരിശ് ഭൂമിയിൽ പച്ചക്കറികൾ കൃഷി വിളവെടുത്തു. ചടങ്ങിൽ കമ്പനി യൂണിറ്റ് ഹെഡ് ബിജു കുര്യാക്കോസ് ,കമ്പനി ഡി.ജി. എം ഷൺമുഖയ്യ, മനേജർമാരായ ടി.കെ.വിനേദ്, ദീപാ മെറിൻ , രവി മേനോൻ , മനോജ് ബിന്ദു, യൂണിയൻ നേതാക്കൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.