ബജാജ് ഓട്ടോയുടെയും യുവജനങ്ങളുടെയും ഇഷ്ടതാരമായ പൾസർ ബൈക്ക് കുടുംബത്തിൽ നിന്നുള്ള പത്താമത്തെ മോഡൽ പൾസർ എൻ.എസ് 125 വിപണിയിൽ. എൻ.എസ് റേഞ്ചിലെ മൂന്നാം മോഡൽ കൂടിയാണിത്. 93,690 രൂപയാണ് എക്സ് ഷോറൂം വില. മറ്റ് പൾസറുകളെപ്പോലെ എൻഎസ്. 125 വിപണി പിടിച്ചടക്കുമെന്നാണ് പ്രതീക്ഷ.
സ്പോർട്ട്സ് ബൈക്ക് വിപണിയിൽ മത്സരം കടുപ്പിക്കാനും പൾസറിന്റെ മേൽക്കൈ നിറലനിറുത്താനും ലക്ഷ്യമിട്ടാണ് എൻട്രിലെവൽ മോഡലാണ് എൻ.എസ്. കൊവിഡുകാലത്തും ഇതിന് കൂടുതൽ അന്വേഷണങ്ങളും ബുക്കിംഗും വരുന്നത് ബജാജിന് കരുത്താകുമെന്ന് ഉറപ്പ്.
125ന്റെ രംഗപ്രവേശം. മുൻമോഡലായ പൾസർ 125ന്റെ സ്വീകാര്യത കണക്കിലെടുത്ത് ആകർഷകമായ പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് എൻ.എസ് വരുന്നത്. ആദ്യ എൻ.എസ് മോഡലുകളായ എൻ.എസ് 200ഉം, എൻ.എസ് 160ഉം വൻവിജയമായിരുന്നെങ്കിലും വിലകുറച്ച് പുതിയ തലമുറയെ സ്പോർട്ട്സ് ബൈക്കുകളിലേക്ക് ആകർഷിക്കുകയാണ് പുതിയ കുഞ്ഞൻ മോഡലിന്റെ ദൗത്യം. മറ്റ് രണ്ട് മോഡലുകളുടെയും അതേ രൂപഭാവങ്ങളാണ് ഇവനും.
124.4 സി.സി എയർ കൂൾഡ് എൻജിനാണ് ഈ അഞ്ച് സ്പീഡ് പൾസറിന്റെ കരുത്ത്. മറ്റ് പൾസർ മോഡലുകളെപ്പോലെ തന്നെ 12 ലിറ്ററാണ് പെട്രോൾ ടാങ്കിന്റെ ശേഷി. നൈട്രോക്സ് മോണോഷോക്ക് ടെലിസ്കോപ്പിക്ക് ഷോക്ക് അബ്സോർബറുകൾ ഉയർന്ന വേഗതയിലും സുഖയാത്ര വാഗ്ദാനം ചെയ്യുന്നു. പിൻചക്രത്തിൽ ഡിസ്ക് ബ്രേക്കിന് പകരം 130 എം.എം. ഡ്രംബ്രേക്കാണ് ഘടിപ്പിച്ചിട്ടുള്ളത്. എൻ.എസ് 160ന് രണ്ട് ടയറിലും ഡിസ്ക് ബ്രേക്കുകൾ തന്നെയായിരുന്നു.
46.5 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. സിറ്റി റൈഡിന് ബെസ്റ്റെന്നാണ് പൊതുഅഭിപ്രായം. ഓൺറോഡ് വില 1.10 ലക്ഷത്തിന് മുകളിലാണ്. ബീച്ച് ബ്ളൂ, ഫ്ളെറി ഓറഞ്ച്, ബേൺഡ് റെഡ്, പെവ്റ്റർ ഗ്രേ എന്നീ നാലുകളറുകളിൽ ലഭ്യം. കെ.ടി.എം 125 ഡ്യൂക്ക്, ഹോണ്ട എസ്.പി 125 എന്നിവയാണ് എൻ.എസ്. 125ന്റെ വിപണിയിലെ എതിരാളികൾ.