കിഴക്കമ്പലം: മോറക്കാല കെ.എ.ജോർജ് മെമ്മോറിയൽ ലൈബ്രറിയുടെയും അക്ഷരസേനയുടെയും ആഭിമുഖ്യത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. പള്ളിക്കര ജംഗ്ഷനടുത്തുള്ള തീണ്ടാകുളം ശുചീകരിച്ചു കൊണ്ടാണ് ദിനാചരണം നടത്തിയത്. വായനശാല പ്രസിഡന്റ് എം.കെ.വർഗീസ്, സെക്രട്ടറി സാബു വർഗീസ്, അർഷാദ്ബിൻ സുലൈമാൻ, പി.ഐ. പരീകുഞ്ഞ്, ജിജോ കുര്യൻ, ജോർഡിൻ കെ. ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.