akil

മൂവാറ്റുപുഴ: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ, വാളകം കുന്നയ്‌ക്കാൽ കാരിക്കുഴിയിൽ തമ്പാന്റെ മകൻ അഖിൽ (26) മരിച്ചു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കുന്നയ്‌ക്കാൽ എട്ടുപറയിൽ ജിജു (24) പരിക്കുകളോടെ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മേക്കടമ്പിലായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഖിൽ ഞായറാഴ്ച പുലർച്ചെ 3 മണിക്ക് മരിച്ചു. ഓട്ടോഡ്രൈവർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലിന്റെ സംസ്ക്കാരം നടത്തി. മാതാവ് : ലളിത. സഹോദരങ്ങൾ : അമൽ, ആര്യ.