കിഴക്കമ്പലം: കുമ്മനോട് ഗവ.യു.പി സ്‌കൂൾ ജീവനക്കാർ മുഖ്യമന്ത്റിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് 1,029,00 രൂപ നൽകി. നേരത്തെ സാലറി ചലഞ്ചിൽ വിട്ടു നൽകിയ തുകയുടെ തിരികെ ലഭിച്ച ആദ്യഗഡുവാണ് വാക്സിൻ ചലഞ്ചിലേക്ക് കൈമാറിയത്. സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് അഡ്വ. പി.വി.ശ്രീനിജിൻ എം.എൽ.എ ഇതു സംബന്ധിച്ച രേഖകൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ് അദ്ധ്യക്ഷനായി. സി.പി.ഗോപാലകൃഷ്ണൻ, എസ്.തങ്കപ്പൻ, സി.സി. കുഞ്ഞുമുഹമ്മദ്, ടി.എം. നജീല, വീണ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.