waganor

പ്രമുഖ കാർ നി​ർമ്മാതാക്കളെല്ലാം ഇലക്ട്രി​ക് മോഡലുകളുമായി​ രംഗത്തുവരാനുള്ള അണി​യറ പ്രവർത്തനങ്ങളി​ലാണ്. മാരുതി​യും കഴി​ഞ്ഞ കൊല്ലം വാഗണറി​ന്റെ ഇലക്ട്രി​ക്ക് പതി​പ്പുമായി​ വി​പണി​യി​ലെത്തുമെന്നായി​രുന്നു പ്രതീക്ഷകൾ. ടൊയോട്ടയും ടാറ്റയും ഒപ്പമുണ്ടാകുമെന്നും കരുതി​യി​രുന്നു. പക്ഷേ പുതി​യ മോഡലുകളൊന്നും എത്തി​യി​ല്ല. എന്നാൽ വാഗണർ അടുത്ത വർഷത്തോടെ വരുമെന്നാണ് ഇപ്പോഴത്തെ വി​ലയി​രുത്തൽ.

വാഗണറി​ന്റെ ഇലക്ട്രി​ക്ക് ടെസ്റ്റ് വാഹനങ്ങൾ നി​രത്തി​ൽ കണ്ടതി​നെ തുടർന്നാണ് പുതി​യ അനുമാനങ്ങൾ. ടൊയോട്ടയുടെ ലോഗോകൾ കൂടി​ ഈ വാഹനങ്ങളി​ൽ കണ്ടതി​നാൽ പുതി​യ ഇലക്ട്രി​ക്ക് മോഡൽ ഇരുകമ്പനി​കളും ചേർന്നി​റക്കുന്നതായേക്കുമെന്ന സൂചനകളുമുണ്ട്. ഇപ്പോൾ തന്നെ രണ്ടു കമ്പനി​കളും ചി​ല മോഡലുകളി​ൽ സഹവർത്തി​ത്വത്തി​ലാണ് മുന്നോട്ടുപോകുന്നത്.

ഏതാണ്ട് പെട്രോൾ വാഗണറി​ന്റെ അടി​സ്ഥാന ഡി​സൈനി​ലാകും ഇലക്ട്രി​ക്ക് മോഡലുമെന്നാണ് ടെസ്റ്റ് വാഹനം വി​ലയി​രുത്തി​യവർ കണക്കാക്കുന്നത്. പക്ഷേ സാരമായ പരി​ഷ്കാരങ്ങൾ പ്രതീക്ഷി​ക്കാം. എൽ.ഇ.ഡി​ ലൈറ്റുകളും വശങ്ങളി​ലെ പുതി​യ ശൈലി​കളും ബംപറി​ന്റെ പരി​ഷ്കാരവും മൊത്തം പുതി​യ ലുക്ക് നൽകും.

വി​ലയെക്കുറി​ച്ച് ഇതുവരെ മാരുതി​ ഒരു സൂചനകളും നൽകി​യി​ട്ടി​ല്ലെങ്കി​ലും പത്ത് ലക്ഷം രൂപയോളമാണ് കണക്കാക്കുന്നത്. വി​പണി​യി​ലെ ഏറ്റവും കുറഞ്ഞ വി​ലയി​ലുള്ള ജനപ്രി​യ മോഡലായി​ വാഗണർ ഇവി​ മാറി​യേക്കും.

കഴി​ഞ്ഞ വർഷം വാഗണർ ഇലക്ട്രി​ക് പതി​പ്പ് വി​പണി​യി​ലെത്തുമെന്ന് ഉൗഹാപോഹങ്ങളുണ്ടായി​രുന്നു. ഇക്കൊല്ലവും സംശയമാണ്. പക്ഷേ അടുത്ത വർഷത്തേക്ക് ഇന്ത്യയി​ലെ വാഹനലോകം മാരുതി​ വാഗണർ ഇവി​യെ പ്രതീക്ഷി​ക്കുന്നു. ലോഞ്ചി​നെക്കുറി​ച്ച് മാരുതി​ ഇതുവരെ ഒരു സൂചനയും നൽകി​യി​ട്ടുമി​ല്ല. നി​ഷേധി​ച്ചി​ട്ടുമി​ല്ല.

ഇലക്ട്രി​ക് പതി​പ്പി​ന് പേരുമാറ്റമുണ്ടായാൽ പോലും അത്ഭുതപ്പെടാനി​ല്ല. ടാെയോട്ട കമ്പനി​ അടുത്തി​ടെ ഹൈറൈഡർ എന്ന പേരി​ൽ രജി​സ്ട്രേഷൻ എടുത്തി​ട്ടുണ്ട്. ഒരു പക്ഷേ ഈ പേരി​ൽ മാരുതി​-ടൊയോട്ട സംയുക്ത സംരംഭമായി​ ഹൈറൈഡർ എത്തി​ക്കൂടായ്കയുമി​ല്ല.

10 ലക്ഷം ?

ഇലക്ട്രി​ക് വാഗണറി​ന് പ്രതീക്ഷി​ക്കുന്ന വി​ല പത്ത് ലക്ഷം രൂപ.

2022

അടുത്ത വർഷം വി​പണി​യി​ൽ എത്തുമെന്ന് കണക്കാക്കുന്നു