കൊച്ചി: കാക്കനാട് വാഴക്കാല കുന്നേൽപ്പറമ്പിൽ റെൻസൺ (30) ബൈക്ക് മോഷണക്കേസിൽ അറസ്റ്റി​ലായി​. പാലാരിവട്ടത്ത് പാർക്ക് ചെയ്തിരുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ ബൈക്ക് മേഷ്ടിച്ച കേസിലാണ് അറസ്റ്റ്. പാടിവട്ടത്തുണ്ടായ അപകടത്തിൽ നിറുത്താതെ പോയ വാഹനം കണ്ടെത്താൻ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കുന്നതിനിടയിലാണ് മോഷണം പോയ ബൈക്കുമായി ഇയാൾ സഞ്ചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. വാഴക്കാലയിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പാലാരിവട്ടത്ത് ഇയാൾ ജോലി ചെയ്തിരുന്ന സർവീസ് സ്‌റ്റേഷന് സമീപത്തു നിന്ന് പാർട്‌സുകൾ അഴിച്ചുമാറ്റിയ നിലയിൽ ബുള്ളറ്റ് കണ്ടെടുത്തതായി പാലാരിവട്ടം ഇൻസ്‌പെക്ടർ ഗിരീഷ് അറിയിച്ചു