തൃക്കാക്കര: അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സി സതീശൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്നിവേദനം നൽകി.അസംഘടിത മേഖലയിലെ ഗാർഹിക തൊഴിലാളികൾ,ഓട്ടോറിക്ഷ തൊഴിലാളികൾ, കെട്ടിട നിർമ്മാണ തൊഴിലാളികൾ എന്നിവർക്ക് വാക്സിനേഷൻ നൽകുന്ന രീതിയിൽ മുൻഗണന നൽകണമെന്നാണ് ആവശ്യം.അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുവാൻ കഴിയാത്ത അവസ്ഥയിലാണ്.ഇതിനു ശാശ്വത പരിഹാരം കാണുന്നതിനും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.