മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണത്തിൽ യൂണിയൻ ആസ്ഥാനത്തുള്ള ശ്രീകുമാരഭജന ദേവസ്വം ക്ഷേത്ര അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നട്ടു. വൃക്ഷത്തൈ നടീലിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ നിർവഹിച്ചു. യൂത്ത് മുവമെന്റ് പ്രസിഡന്റ് സിനോജ്, സെക്രട്ടറി ശ്രീജിത്ത്, യൂത്ത് ജില്ലാ കമ്മിറ്റി അംഗം അനീഷ് പി.കരുണാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. യൂണിന്റെ കീഴിലുള്ള 31 ശാഖകളിലും ശാഖ ഭാരവാഹികളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. യൂണിയൻ ഭാരവാഹികൾ കമ്മിറ്റി അംഗങ്ങൾ, യോഗം ഡയറക്ടർ ബോർഡ് മെമ്പർമാർ എന്നിവർ അവരുടെ ഭവനാങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചരണത്തിൽ പങ്കെടുത്തതായി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ അറിയിച്ചു.