തൃപ്പൂണിത്തുറ: കെ .ബാബു എം.എൽ.എ നേതൃത്വം നൽകുന്ന കൊവിഡ് കെയർ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്തുത്യർഹമായി സേവനമനുഷ്ഠിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു .താലൂക്ക് ആശുപത്രിക്ക് സമീപം നടന്ന ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു.പി.നായർ , യു.ഡി.എഫ് ചെയർമാൻ ബാബു ആന്റണി, കൗൺസിലർമാരായ അർജുനൻ , ജയകുമാർ , മണ്ഡലം പ്രസിഡന്റ്
പി.സി പോൾ , കെ..കേശവൻ , കോൺഗ്രസ് ഭാരവാഹികളായ സന്ദീപ് ,സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.