gopi-
ഓൺലൈൻ പഠനത്തിന് ആവശ്യമായ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ.ഗോപി നിർവഹിക്കുന്നു

പിറവം: മുനിസിപ്പാലിറ്റിയിലെ 22-ാം ഡിവിഷനിലെ നിർദ്ധനരായ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്തു.ഡിവിഷൻ കൗൺസിലർ അഡ്വ:ജുലി സാബുവിന്റെ നേതൃത്വത്തിൽ നൽകിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ.ഗോപി നിർവഹിച്ചു. കളമ്പൂർ വി.കെ.ചക്രപാണി സ്മാരകത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ അഡ്വ:ജൂലി സാബു അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ:ബിമൽ ചന്ദ്രൻ,കൗൺസിലർ ഡോ:സഞ്ജിനി പ്രതീഷ്,സി.പി.ഐ. ലോക്കൽ സെക്രട്ടറി കെ.സി.തങ്കച്ചൻ, സി.കെ.തമ്പി.ജിമ്മി ചാക്കപ്പൻ എന്നിവർ സംസാരിച്ചു‌.