kklm
ചോരക്കുഴി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണോദ്ഘാടനം വികാരി ഗീവർഗീസ് റമ്പാൻ നിർവഹിക്കുന്നു

കൂത്താട്ടുകുളം: ചോരക്കുഴി സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കൊവിഡ് മൂലം പ്രതിസന്ധി അനുഭവിക്കുന്ന കൂത്താട്ടുകുളം നഗരസഭയിലെ വിവിധ കോളനികളിലും പള്ളിയുടെ സമീപത്തുമുള്ള നൂറ്റമ്പതോളം ഭവനങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
ഇടവക വികാരി കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ ഇടവക ട്രസ്റ്റി സജി ജോൺ സി.പി.എം ചോരക്കുഴി ബ്രാഞ്ച് സെക്രട്ടറി ഷാജി ജോൺ, സഹവികാരി ഫാദർ കുര്യാക്കോസ് തോമസ്, സെക്രട്ടറി ജോസഫ് ജോർജ്,
കമ്മിറ്റി അംഗങ്ങൾ, യുവജന സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു