tree
സിനിമാ താരം ജയസൂര്യ ട്രീ കോർഡിനേറ്റർ അഡ്വ. ദീപു ജേക്കബിന് ട്രീ ആംബുലൻസിന്റെ വൃക്ഷത്തൈ കൈമാറുന്നു

മൂവാറ്റുപുഴ: പണ്ടപ്പിള്ളിയിലെ പീപ്പിൾസ് ബൊട്ടാണിക്കൽ ഗാർഡനും 'ട്രീ' എന്ന സംഘടനയും ട്രീ ആംബുലൻസ് സേവനം ആരംഭിച്ചു. ട്രീ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് സിനിമാ താരം ജയസൂര്യ നിർവഹിച്ചു. ഓക്സിജൻ പാർക്കിന്റെ ഭാഗമായുള്ള ആൽമരത്തൈ ജൂനിയർ ട്രീ കോർഡിനേറ്റർ എൽദോ ദീപു ജയസൂര്യയ്ക്ക് വേണ്ടി പീപ്പിൾസ് ബൊട്ടാണിക്കൽ ഗാർഡനിലെ നാൽപ്പാമരക്കുന്നിൽ നട്ടു.

കൊവിഡും തുടർന്നുള്ള ലോക്ക് ഡൗണും മൂലം കഴിഞ്ഞ രണ്ട് വർഷമായി പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികളിലൂടെയും മറ്റ് സന്നദ്ധ സംഘടനകൾ വഴിയും സർക്കാർ നൽകുന്ന വൃക്ഷത്തൈ വിതരണവും തൈ നടീലും തടസം നേരിട്ടിരിന്നു.ഈ സാഹചര്യത്തിൽ നിലവിലുള്ള മരങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ട്രീ ആംബുലൻസ് സേവനമെന്ന് കോർഡിനേറ്റർ അഡ്വ. ദീപു ജേക്കബ് അറിയിച്ചു. പ്രഥമശുശ്രൂഷ, പിഴുതുമാറ്റിയ വൃക്ഷത്തൈ നടീൽ, വൃക്ഷത്തൈകൾ വളർത്തൽ, മരങ്ങൾ മാറ്റുക, വൃക്ഷങ്ങളുടെ സർവേ, നശിച്ച മരങ്ങൾ നീക്കംചെയ്യൽ തുടങ്ങിയ സേവനങ്ങൾ ഈ ട്രീ ആംബുലൻസിൽ നിന്നും ലഭിയ്ക്കും. പൊതുയിടങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ ആണിയടിച്ച് ബോർഡ്കൾ തൂക്കിയതോ, മറ്റു സംരക്ഷണമില്ലാതെ കാട് പിടിച്ച് കിടക്കുന്നതോ ആയ മരങ്ങളുടെ ഫോട്ടോയും ,ലൊക്കേഷനും 9447555044എന്ന വാട്സ് ആപ്പ് നമ്പരിൽ അയച്ചാൽ ട്രീ ആംബുലൻസ് ടീം സ്ഥലത്തെത്തി വേണ്ട പരിപാലനം നടത്തും.