കൊച്ചി: 14 വർഷം മുമ്പ് കുടിയിറക്കപ്പെട്ട മൂലമ്പിള്ളി നിവാസികൾക്ക് നൽകിയ വാഗ്ദാനം പാക്കേജ് പൂർണമായി നടപ്പാക്കാത്തതിൽ റസിഡൻസ് അസോസിയേഷൻസ് ഒഫ് കോ ഓർഡിനേഷൻ കൗൺസിൽ(റാക്കോ) പ്രതിക്ഷേധിച്ചു.
ഇടപ്പള്ളിയിൽ നടന്ന പ്രതിക്ഷേധ ധർണ മൂലമ്പിള്ളി പാക്കേജ് മോണിട്ടറിംഗ് സമതി അംഗം ഏലൂർ ഗോപിനാഥ് ഉദ്ഘാഘാടനം ചെയ്തു. ജില്ലാ മോണിട്ടറിംഗ് യോഗം ഉടൻ വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ബി.എസ്. മണി, ബി. ഗോപാലകൃഷ്ണൻ, ജവൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.