കൊച്ചി: ഗിരിനഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പൾസ് ഓക്സീമീറ്റർ വിതരണം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.റെനീഷ് പ്രസിഡന്റ് എ.ജെ.പോളിൽ നിന്ന് പൾസ് ഓക്സീമീറ്റർ ഏറ്റുവാങ്ങി.

മാലിനി കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ അഡ്വ. രാജി വിൻസെന്റ്, റീന കൊയ്‌ലോ, കുര്യൻ എബ്രഹാം എന്നിവർ സംസാരിച്ചു.