കുറുപ്പംപടി: പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സ്മാർട്ട്ഫോൺ ക്ലബ്ബ് പ്രസിഡന്റ് ബെറിൻ വി.ബി വിദ്യാർത്ഥിക്ക് കൈമാറി. ക്ലബ്ബ് ഭാരവാഹികളായ അഖിൽ നാരായണൻ, സ്‌നേൽ പോൾ, ആനന്ദ് കുരിയാച്ചൻ എന്നിവർ പങ്കെടുത്തു .ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറുപ്പംപടിയിലുള്ള ഒരു യുവാവിന്റെ ഹൃദയ സംബന്ധമായ ചികിത്സക്ക് ക്ലബ്ബ് അംഗങ്ങളുടെ കൈയിൽ നിന്നും സമാഹരിച്ച തുകയും കൈമാറി.