ആലുവ: തോട്ടുമുഖം ശ്രീനാരായണഗിരി എൽ.പി സ്‌കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം പ്രമുഖ ഗാന്ധിയനും സാഹിത്യകാരനുമായ ശ്രീമൻ നാരായണൻ ഉദ്ഘാടനംചെയ്തു. ഗൂഗിൾ മീറ്റിലൂടെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് വി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പി.കെ. അബ്ദു പരിസ്ഥിതികാവബോധ പ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ അഡ്വ. സീമന്തിനി ശ്രീവത്സൻ, അദ്ധ്യാപിക രമ്യ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. ഹെഡ്മിസ്ട്രസ് പി.ജി. ദിവ്യ സ്വാഗതവും സ്‌കൂൾ തല പരിസ്ഥിതി പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അദ്ധ്യാപിക കെ.ബി. രഞ്ജു നന്ദിയും പറഞ്ഞു.