sn
എസ്.എൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നു

കുറുപ്പംപടി: പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്.എൻ ഫൗണ്ടേഷൻ കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് അരി വിതരണം നടത്തി. വിവിധ സംഘടനകളുടെ സഹായത്തോടെയാണ് വിതരണം നടത്തുന്നത്. വിതരണത്തിന്റെ ആദ്യഘട്ടത്തിൽ എൻ.സി.മോഹനൻ മുഖ്യ സംഘാടകനായി നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്തു. രണ്ടാംഘട്ടമായി ആയിരം കുടുംബങ്ങൾക്ക് അരി എത്തിച്ചു നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി 300 കിറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ പെരുമ്പാവൂർ പ്രസ് ക്ലബ്ബിന്റെ ഭാരവാഹികൾ, സേവാഭാരതിയുടെ ഭാരവാഹികൾ, വിവിധ സമുദായ സംഘടനകളുടെ ഭാരവാഹികൾ എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. എസ്.എൻ ഫൗണ്ടേഷൻ പ്രവർത്തകരായ ബാബുപെരുമ്പാവൂർ, ജിതിൻ അകനാട്, അനിൽ മണ്ണൂർ, പ്രവീൺ പെരുമ്പാവൂർ, ദീപു പുല്ലുവഴി, അരുൺ മേതല, വിനോദ് ഇരിങ്ങോൾ, സുജിൻ, സുനിൽ കാഞ്ഞിരക്കാട് എന്നിവർ പങ്കെടുത്തു.