ആലുവ: കൊവിഡ് മഹാമാരിക്കാലത്ത് കൈത്താങ്ങായി തുരുത്ത് പ്രവാസി സംഘം. ഇതിനെയും നാം അതിജീവിക്കും എന്ന സന്ദേശവുമായി പ്രവാസികൾ സമാഹരിച്ച ധനസഹായവും, പച്ചക്കറി കിറ്റുകളും അറുപതോളം വീടുകളിൽ നേരിട്ട് എത്തിച്ചാണ് മാതൃകയയത്. വാർഡ് മെമ്പർമാരായ നഹാസ് കളപ്പുരയിൽ, നിഷ ടീച്ചർ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവഹിച്ചു.