മൂവാറ്റുപഴ: കാവന ഗവൺമെന്റ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. സ്കൂൾ വളപ്പിലും കുട്ടികളുടെ വീട്ടുപരിസരങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടു. കുട്ടികൾക്കായി ഓൺലൈൻ ക്വിസ്, പോസ്റ്റർ രചന മത്സരങ്ങൾ നടത്തി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്വതന്ത്ര കർഷക സംഘം നടത്തുന്ന വൃക്ഷത്തൈ നടൽ എറണാകുളം ജില്ലാതല ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദ് നിർവഹിച്ചു. കർഷക സംഘം ജില്ലാ പ്രസിഡൻറ് അലിയാർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.