മുളന്തുരുത്തി: സെന്റ് ജോർജ്സ് സ്കൂൾ വിദ്യാർത്ഥികൾ വീടും പരിസരവും ശുചീകരിച്ചു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി വ്യക്തിശുചിത്വം, കുടുംബ ശുചിത്വം, പരിസര ശുചിത്വം എന്നിവയിൽ അവബോധം സൃഷ്ടിക്കനാണ് പരിപാടി സംഘടിപ്പിച്ചത് .സ്കൂൾ മാനേജർ സി.കെ. റെജി, ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, ബിന്ദു പി.ആർ, പി.ടി.എ ഭാരവാഹികൾ എന്നിവർ നേതൃത്വം നല്കി.