pradheesh-tv

ആലുവ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമ്പാശേരി മേഖല കമ്മിറ്റി പരിസ്ഥിതി സംരക്ഷണ അവാർഡുകൾ നൽകും. പരിസ്ഥിതി സംരക്ഷണ ദിനങ്ങളിൽ വിതരണം ചെയ്യുന്ന വൃക്ഷത്തൈകൾ പൊതുസ്ഥലങ്ങളിലും, വീടുകളിലും, നന്നായി പരിപാലിക്കുന്ന സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കുമാണ് അവാർഡിന് പരിഗണിക്കുന്നത്.നെടുമ്പാശേരി മേഖല പരിധിയിലുള്ളവരെയാണ് പരിഗണിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ അംഗീകാരം നേടിയ വ്യക്തികളുടെ നാമധേയത്തിലായിരിക്കും അവാർഡുകൾ. 2021ൽ വിവിധ സംഘടനകളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും വൃക്ഷത്തൈകൾ ലഭിച്ചിട്ടുള്ള നെടുമ്പാശേരി മേഖലയുടെ പരിധിയിൽപ്പെടുന്ന അംഗങ്ങൾക്കായിരിക്കും അവാർഡിന് അർഹതയുണ്ടായിരിയ്ക്കും.

നെടുമ്പാശേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ അവാർഡ് പ്രവ്യാപനവും, വൃക്ഷത്തൈകളുടെ വിതരണവും പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി കെ.ബി. സജി, ട്രഷറർ ഷാജു സെബാസ്റ്റ്യൻ, സുബൈദ നാസർ എന്നിവർ പ്രസംഗിച്ചു.