പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ നഗരസഭ മൂന്നാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.കെ. ബാനർജി, കെ.എ. സാദത്ത്, ടി.ടി. ബിജോയ്, നിഖിൽ തങ്കച്ചൻ, അന്ന സ്റ്റീഫൻ, ബിജു എന്നിവർ നേതൃത്വം നൽകി.