കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിലെ കർഷകരുടെയും കാനറാ ബാങ്ക് എറണാകുളം റീജണൽ ഓഫീസിനെയും സഹകരണത്തോടെ ചെല്ലാനം പഞ്ചായത്തിലേക്ക് ഒരു വാഹനം നിറയെ ഭക്ഷ്യ ഉൽപ്പന്നങ്ങളുമായി കീഴില്ലം സർവീസ് സഹകരണ ബാങ്ക് ഇക്കോ ഷോപ്പിൽനിന്നും പുറപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. കീഴില്ലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.എം.രാമചന്ദ്രൻ ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ മോളി.പി.എൻ, കൃഷി ഓഫീസർ സ്മിനി വർഗീസ്, കൃഷി അസിസ്റ്റന്റ് കെ.എം.രതീഷ് , ഇക്കോ ഷോപ്പ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.