പറവൂർ: നിർദ്ധന വിദ്യാർത്ഥിക്ക് ഓൺലൈൻ പഠനത്തിന് സഹായമൊരുക്കി പറവൂർ പൊലീസ്. ചെറിയപല്ലംതുരുത്ത് സ്വദേശിയായ അമൃതേഷ് എന്ന മൂന്നാം ക്ലാസുകാരൻ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന വിവരം അറിഞ്ഞ ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ വിവരം സ്റ്റേഷൻ ഇൻസ്പെക്ടറെ അറിയിച്ചു. തുടർന്ന് നടത്തിയ ഇടപെടലിലൂടെ ടി.എൻ. ഗോവിന്ദഷേണായ് വാങ്ങി നൽകിയ ട.വി സ്റ്റേഷൻ ഓഫീസർ എസ്. മഞ്ജുലാൽ അമൃതേഷിന്റെ വീട്ടിലെത്തി കൈമാറുകയായിരുന്നു.