aja
രായമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ സമ്പൂർണ സാനിറ്റൈസേഷൻ പ്രസിഡന്ര് എൻ.പി അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സാനിറ്റൈസേഷൻ പ്രവർത്തനങ്ങൾ തുടങ്ങി. വാർഡിലെ മുഴുവൻ വീടുകളും കടകളും പൊതു ഇടങ്ങളും അതാതു ക്ലസ്റ്ററുകളുടെ ചുമതലയിൽ സാനിറ്റൈസ് ചെയ്യും.തായക്കരച്ചിറ , വളയൻ ചിറങ്ങര ഭാഗത്ത് ആദ്യ ഘട്ടം പൂർത്തിയായി.

കർത്താവും പടിയിൽ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന സാനിറ്റെസേഷൻ വാർഡ് മെമ്പറും രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എൻ.പി അജയകുമാർ ഉദ്ഘാടനം ചെയ്തു. ജയകൃഷ്ണൻ, മാത്യൂസ്, ഷിജിഎൽദോ, ഡെയ്സി,അമ്പാടി വാസു, ജിൽസൻ കുര്യൻ, ശ്രീജു എം എസ്, ഷൈബി രാജൻ,പി.എൽദോ , അരുൺ എന്നിവർ നേതൃത്വം നൽകി.