തൃക്കാക്കര: നഗരസഭ 12 - ാം ഡിവിഷനിൽ കൗൺസിലറുടെ നൂറോളം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകി. വിതരണോദ്ഘാടനം പി.ടി. തോമസ് എം.എൽ.എ നിർവഹിച്ചു. കൗൺസിലർ വി.ഡി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുഖ്യാതിഥിയായിരുന്നു. കോൺഗ്രസ് വാർഡ് പ്രസിഡന്റ് മുഹമ്മദ് ഖസിം, ബൂത്ത് പ്രസിഡന്റ് കവിരാജ്, സാദിഖ്, വിജീഷ്, റെസിഡൻ് അസോസിയേഷൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.