പറവൂർ: പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പുത്തൻവേലിക്കര പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്ക് അരിയും പലവ്യഞ്ജനങ്ങളും നൽകി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷിക്ക് ഇവ കൈമാറി. എം.ടി. ജയൻ, ഫ്രാൻസിസ് വലിപറമ്പിൽ, സുനിൽ കുന്നത്തൂർ, സഞ്ജയ്, ടി.എ. അനിൽ, സി.ഡി. അനിൽ, ആനി തോമസ്, സുമ സോമൻ, രജനി ബിബി, എം.എസ്. രാജൻ തുടങ്ങിയവർ പങ്കെടത്തു.