bjp-paravur

പറവൂർ: പരിസ്ഥിതി സൗഹാർദപരമായ ജീവിതം നയിക്കാൻ നാം ഓരോ വ്യക്തികളും സ്വയം തയ്യാറാകണമെന്ന് ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി, കർഷകമോർച്ച, പരിസ്ഥിതി സെൽ എന്നിവ സംയുക്തമായി ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ ആത്മീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ പരിസ്ഥിതി പ്രവർത്തനത്തിന്റെ മുന്നണി പോരാളികളാവണം. പ്രകൃതി വിഭവങ്ങളെ ആവശ്യത്തിന് മാത്രം ഉപയോഗിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടംതട്ടാത്ത വികസനമാണ് നടപ്പിലാക്കേണ്ടതെന്നും ജയകൃഷ്ണൻ പറഞ്ഞു. കർഷകമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ ടി.ജി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ രജ്ഞിത്ത് മോഹൻ, ഹരേഷ് വെൺമനശ്ശേരി, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുനിൽ കുമാർ കളമശേരി, അനിൽ ചിറവക്കാട്ട്, വിവേക് പഴങ്ങാട്ട് വെളി, സുധാചന്ദ്, ബി. ജയപ്രകാശ്, സാജിത അഷറഫ്, രാജു മാടവന തുടങ്ങിയവർ നേതൃത്വം നൽകി.