പറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പറവൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. വടക്കേക്കര പഞ്ചായത്തിന്റെ ഉജ്ജീവനം അടുക്കളയിലേക്കുള്ള ഉത്പന്നങ്ങൾ പ്രസിഡന്റ് രശ്മി അനിൽകുമാറും ചിറ്റാറ്റുകര പഞ്ചായത്തിന്റെ കിച്ചണിലേക്കുള്ളവ പ്രസിഡന്റ് ശാന്തിനി ഗോപകുമാറും ഏറ്റുവാങ്ങി. ഡിവിഷൻ പ്രസിഡന്റ് കെ.എസ്. ജിൻജിത്ത്, സെക്രട്ടറി കെ.ബി. നിതിൻ, പി.എസ്. വിനോദ്, എ.ബി. മനോജ്, കെ.എൻ. ശ്രീവത്സൻ, ഒ.ജി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.