കൊച്ചി: തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് കിറ്റുകൾ വിതരണംചെയ്തു. നാൽപ്പതിനായിരത്തിലധികം പേർക്കാണ് ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സപ്ലൈകോയുടെയും സഹകരണത്തോടെ കിറ്റുവിതരണം ചെയ്തത്. നാൽപതിനായിരാമത്തെ കിറ്റ് ബീഹാർ സ്വദേശി ധർമ്മേന്ദ്രയ്ക്ക് കൈമാറിക്കൊണ്ട് റൂറൽ എസ്.പി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ പി.എം. ഫിറോസ്, ആലുവ അസിസ്റ്റന്റ് ലേബർ ഓഫീസർ ഇ.ജി. രാഖി, വാർഡ് കൗൺസിലർ വി.എൻ. സുനീഷ് എന്നിവർ സംസാരിച്ചു.