കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഡിവൈ.എഫ്.ഐ നടത്തുന്ന ഉച്ചഭക്ഷണത്തിലേക്ക് കോട്ടപ്പടി ഡിവിഷനിലെ ബ്ലോക്ക് മെമ്പർ ആശ അജിൻ തന്റെ ഒരു മാസത്തെ ഒണറേറിയം നൽകി. 240 ആളുകൾക്ക് ഉച്ചഭക്ഷണം എത്തിച്ചുവെന്ന് ഡിവൈ.എഫ്.ഐ ഈസ്റ്റ് മേഖല സെക്രട്ടറിയും ആശയുടെ ഭർത്താവുമായ അജിൻ എൽദോ മാത്യു പറഞ്ഞു.