തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യൂണിയന്റെ സഹായത്തോടെ കെ.ആർ.നാരായണൻ സ്മാരക ശാഖയിൽ ഭക്ഷ്യക്കിറ്റ് വിതരണം നടന്നു. കാഞ്ഞിരമറ്റം സൗത്ത് 1804 ാം നമ്പർ എസ്.എൻ.ഡി.പി യോഗം ശാഖയിലെ അർഹതപ്പെട്ട വീടുകളിലേക്കാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത് .'ഗുരുകാരുണ്യം' പദ്ധതിയുടെ ഭാഗമായി കാഞ്ഞിരമറ്റം സൗത്ത് നടന്ന ഭക്ഷ്യ കിറ്റ് വിതരണം ശാഖാ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സജികരുണാകരൻ, വൈസ് പ്രസിഡന്റ് ഷിബുമലയിൽ, കമ്മിറ്റിയംഗങ്ങളായ ബാബുപുളിയമ്പുള്ളി, ഓ.പി.ബാബു ,ടി.പി സതീശൻ, വിജയകുമാർകൊറ്റംകരിക്കൽ ,അജീഷ്ചുളിക്കോട്ടിൽ , ടി.ആർ.സാബു, രജീഷ്, അനിൽകുമാർ , പി.ജി.ഗിരീഷ്എന്നിവർ പങ്കെടുത്തു.