കൊച്ചി: മന്ത്രി ആന്റണി രാജു വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി. ബിഷപ്പിന്റെ എറണാകുളത്തുള്ള വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ.എബിജിൻ അറക്കൽ, തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി എന്ന പദവിയിലെ പുതിയ ഉത്തരവാദിത്വം ജനക്ഷേമത്തിന് വേണ്ടി വിനിയോഗിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആർച്ച്ബിഷപ് ആശംസിച്ചു.