നേര്യമംഗലം: എസ്.എൻ.ഡി.പി യോഗം 1144ാം നമ്പർ നേര്യമംഗലം ശാഖയിലെ ശ്രീദേവികുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. കുടുബ യൂണിറ്റ് ചെയർപേഴ്‌സൺ പുഷ്പജ ശശിധരൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് കൺവീനർ ജെനിതിരമേനി, കമ്മിറ്റിയംഗം രാജൻ, ഓമന മാധവൻ എന്നിവരുടെ നേതൃത്വത്തിൽ കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകി.
ശാഖയിലെ ഗുരുകുലം കുടുബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം നടത്തി. കുടുംബ യൂണിറ്റ് ചെയർമാൻ എ.ഡി.തങ്കച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് കൺവീനർ സുബീഷ് ദാസ്, രാജേന്ദ്രൻ, എൻ.എസ്.രാജീവ് എന്നിവർ പങ്കെടുത്തു.
ശാഖയിലെ ശിവഗിരി കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യക്കിറ്റ് വിതരണം യൂണിറ്റ് ചെയർമാൻ വി.കെ.സോമൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കൺവീനർ കോമളം ബാബു പങ്കെടുത്തു. തുടർന്ന് യൂണിറ്റിലെ മുഴുവൻ കുടുബൾക്കും ഭക്ഷ്യധാന്യക്കിറ്റുകൾ വീടുകളിൽ എത്തിച്ച് നൽകി.