
ആലുവ: പ്രാദേശിക മാദ്ധ്യമ പ്രവർത്തകരുടെ ആവശ്യങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽകൊണ്ടുവരുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. കൊവിഡ് മാനദണ്ഡം പാലിച്ച് കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ആലുവ മേഖല കമ്മിറ്റിയുടെ സ്നേഹോപഹാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉപഹാരം കൈമാറി. ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ പൊന്നാടയണിയിച്ചു. ആലുവ മീഡിയ ക്ളബ് പ്രസിഡന്റ് ജോസി പി. ആൻഡ്രൂസ് നിവേദനം കൈമാറി. മീഡിയ ക്ലബ്ബ് സെക്രട്ടറി എം.ജി. സുബിൻ, സംസ്ഥാന കമ്മിറ്റിയംഗം ശ്രീമൂലം മോഹൻദാസ്, എസ്. സന്തോഷ് കുമാർ, എ.എ. സഹദ്, ജിഷ ബാബു, കെ.വി. ഉദയകുമാർ, അജ്മൽ കാമ്പായി എന്നിവർ പങ്കെടുത്തു.