11
വാണാച്ചിറ ശ്രീ ഭഗവതി ക്ഷേത്രം ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ അണുവിമുക്തമാക്കുന്നു.

തൃക്കാക്കര: മത സൗഹാർദ്ദത്തിന്റെ സന്ദേശവുമായി തൃക്കാക്കരയിലെ ശിഹാബ് തങ്ങൾ റിലീഫ് സെൽ പ്രവർത്തകർ. ലോക്ഡൗണിൽ അടച്ചിട്ടിരുന്ന ക്ഷേത്രങ്ങൾ റിലീഫ് സെൽ പ്രവർത്തകർ അണു വിമുക്തമാക്കി. നിറഞ്ഞ മനസോടെ ക്ഷേത്രം ശുചീകരിച്ച അവർ വീണ്ടും മലയാളികളുടെ ഐക്യം ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കുകയായിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. തൃക്കാക്കര കൊല്ലംകുടിമുകൾ ശിഹാബ് തങ്ങൾ റിലീഫ് സെൽ ഭാരവാഹികളായ കെ.ബി. സലാം, കെ.എ. നിസാർ, പി.എം. പരീത്, ഒ.എം. അഷറഫ്, കൊല്ലംകുടിമുകൾ ശ്രീ ഭുവനേശ്വരി ഭദ്രകാളി ക്ഷേത്രം പ്രസിഡന്റ് പി.വി. രവീന്ദ്രൻ, ട്രഷറർ കെ.സി. രാജേന്ദ്രൻ, ക്ഷേത്ര ജീവനക്കാരൻ സി.കെ. വേലായുധൻ, വാണാച്ചിറ ശ്രീ ഭഗവതി ക്ഷേത്രം രക്ഷാധികാരി വി.വി. തങ്കപ്പൻ, പ്രസിഡന്റ് എം.എ. രാജേഷ്, പി.വി. ശശി, ട്രഷറർ വി.പി. അരവിന്ദൻ തുടങ്ങിയവർ സംബന്ധിച്ചു. അണുനശീകരണ പ്രവർത്തനത്തിന് യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗങ്ങളായ പി.എം. മാഹിൻകുട്ടി, മുഹമ്മദ് സനീഷ്, മണ്ഡലം സെക്രട്ടറി സി.കെ. റിയാസ് എന്നിവർ നേതൃത്വംനൽകി.