കളമശേരി: മുസ്ലിം ലീഗ് എറണാകുളം ജില്ലാ കൗൺസിൽ അംഗവും തൃക്കാക്കര ജമാഅത്ത് വൈസ് പ്രസിഡന്റുമായിരുന്ന കൈപ്പടമുഗൾ അയ്യമ്പ്രാത്ത് വീട്ടിൽ എ.എ. അബ്ദുൽ റഹിമാൻ (78) കൊവിഡ് ബാധിച്ച് മരിച്ചു. എച്ച്.എം.ടി മുൻ ജീവനക്കാരനായിരുന്ന പരേതൻ തർബിയ്യത്തുൽ ഇസ്ലാം സംഘത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ഖദീജ. മക്കൾ:എ.എ.അബ്ദുൾ സലാം (ഡെപ്യൂട്ടി ജനറൽ മാനേജർ, ആർ.ബി.ഡി.സി.കെ, പാലാരിവട്ടം), അബ്ദുൾ സമദ്, പരേതനായ അബ്ദുൾ നാസർ, സുഹറ, സൽമത്ത് .
മരുമക്കൾ: സത്താർ, ഹുസൈൻ, റസിയ (എക്സിക്യൂട്ടീവ് എൻജിനീയർ, ഇറിഗേഷൻ വകുപ്പ്, കാക്കനാട് ), റാഹിദ, ഷംല.