വൈപ്പിൻ : വൈപ്പിൻ ഔട്ട് റീച്ച് ടെസ്റ്റ് സപ്പോർട്ട് മൊബൈൽ ടീം പ്രവർത്തനങ്ങൾ തുടങ്ങി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.യുടെനേതൃത്വത്തിൽ മുത്തൂറ്റ് ജോർജ് എം ഗ്രൂപ്പിന്റെ സഹകരണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യവകുപ്പിന്റെ പിന്തുണുണ്ട്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ആരോഗ്യ പരിപാലന സേവനരംഗത്ത് പുതിയ ഉണർവ് ആയിരിക്കുകയാണ് ഈ ടെസ്റ്റ് ടീം. പദ്ധതിയുടെ ഭാഗമായി വൈപ്പിൻ നിയോജക മണ്ഡലത്തിലെ സൗജന്യ കൊവിഡ് പരിശോധ നടത്താം.ഡോക്ടർമാർ നിർദ്ദേശിക്കുന്ന മുഴുവൻ രോഗികളുടെയും സാമ്പിൾ ടീം വീടുകളിലെത്തി ശേഖരിക്കും.
തിങ്കൾ, ബുധൻ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ നിശ്ചിത പഞ്ചായത്തുകൾക്ക് വേണ്ടി ടെസ്റ്റിംഗ് ടീമിന്റെ സേവനങ്ങൾ ലഭ്യമാക്കും.ചൊവ്വ, വെള്ളി ദിവസങ്ങളിൽ വൈപ്പിൻ നിയോജക മണ്ഡലത്തിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് അറിയിക്കുന്നത് പ്രകാരം നിശ്ചിത കേന്ദ്രങ്ങളിൽ ആർ.ടി.പി.സി.ആർ,ആന്റിജൻ ടെസ്റ്റുകൾക്കും മൊബൈൽ ടീം സേവനം ലഭ്യമാകും.പഞ്ചായത്ത് തലത്തിലുള്ള ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവരും മൊബൈൽ കൊവിഡ് സർവീസ് ടീമിന്റെ പ്രവർത്തനങ്ങളിൽ അണിചേരും. പദ്ധതിയുടെ ഫ്ളാഗ് ഓഫ് പുതുവൈപ്പ് കമ്പനിപീടിക സ്റ്റോപ്പിന് സമീപം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.