മുളന്തുരുത്തി: പൂത്തോട്ട എസ്.എൻ.ഡി.പി ശാഖ മുൻ പ്രസിഡന്റും ശ്രീനാരായണ എജ്യൂക്കേണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജരുമായിരുന്ന കെ.എസ് സദാനന്ദന്റെ നിര്യാണത്തിൽ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ മാനേജ്മെന്റ് അനുശോചിച്ചു. പൂത്തോട്ട ശാഖയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശാഖയുടെയും വളർച്ചയ്ക്കായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും സ്മരിക്കപ്പെടുമെന്നും സ്കൂൾ മാനേജർ എൻ.ദിവാകരൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.