karumalloor

കരുമാല്ലൂർ: കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ ഇരുപത്തിനാല് ആശാ പ്രവർത്തകർക്കം രണ്ട് പാലീയേറ്റീവ് ജീവനക്കാർക്കും യു.സി കോളേജ് ഓർത്തഡോക്സ് അസോസിയേഷൻ ഭക്ഷ്യധാന്യവും പ്രതിരോധ വസ്തുക്കളും അടങ്ങിയ കിറ്റ് നൽകി. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ഇ.എം. അബ്ദുൾ സലാം അദ്ധ്യക്ഷത വഹിച്ചു. ആശാ പ്രവർത്തകരായ ജിഷ മനോജ്, സാജല, റെഷീദ എന്നിവർ പങ്കെടുത്തു. ജനസേവനം മുൻനിർത്തി പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരെ അവഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകും. രാവും പകലുമില്ലാതെ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന ആശ പ്രവർത്തകർക്ക് പ്രതിമാസം മിനിമം15,000 രൂപ ഹോണറേറിയം നൽകണമെന്ന് കരുമാല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.എം. അലി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിനോട് ആവശ്യപ്പെട്ടു.