കോലഞ്ചേരി: മഴുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ പരിധിയിൽ വരുന്ന വാർഡുകളിൽ കൊവിഡ് ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷ്യക്കി​റ്റുകൾ നൽകി. നാനൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരത്തെ തന്നെ ബാങ്കിന്റെയും ജീവനക്കാരുടെയും വിഹിതമായി 218000 രൂപ നൽകിയിരുന്നു. ബാങ്ക് പ്രസിഡന്റ് അഡ്വ. മാത്യു എൻ.എബ്രഹാം അദ്ധ്യക്ഷനായി. ടി.ഒ.പീ​റ്റർ,കെ.എ.സ്‌കറിയ, ബിനോയ് ജോസഫ്, ടി.എം.ജോയ്, എ. വി. പ്രതാപൻ, ബാങ്ക് സെക്രട്ടറി എം.എ. സാറാക്കുട്ടി എന്നിവർ സംസാരിച്ചു.